ദില്ലി: ഷഹീൻ ബാഗിലെ വീട്ടിൽ നിന്നും ദില്ലി പൊലീസ് ഷഹറൂഖിൻ്റെ പിതാവിനെ പുറത്തേക്ക് വിളിച്ച് കൊണ്ടു പോയി. എങ്ങോട്ടാണ് കൊണ്ടുപോയതെന്നതിൽ വ്യക്തതയില്ല. അതേസമയം, ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാൻ ദില്ലി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദില്ലി പൊലീസ് സെപഷ്യൽ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പൊലീസ് സംഘവും ഒപ്പമുണ്ട്. ഷഹറൂഖിനെ സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾ തേടാനാണ് വിളിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, എലത്തൂർ തീവെപ്പ് കേസിൽ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് എഡിജിപി എം ആർ അജിത്കുമാർ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാളെ രത്നാഗിരിയിൽ വച്ചാണ് പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവിധ ഏജൻസികളുടെ സഹാത്തോടെയാണ് അന്വേഷണം നടത്തിയത്. ഷഹറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. കൂടുതൽ ആളുകളുകൾക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാൻ ആകില്ലെന്നും എഡിജിപി എം ആർ അജിത്കുമാർ പറഞ്ഞു.