പാലക്കാട്: രാജ്യത്ത് ബഹുസ്വരത ക്രൂരമായ ആക്രമണത്തിന് വിധേയമാകുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി ചിദംബരം. മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന പാര്‍ടി കഴിഞ്ഞ നാലു തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഇതാണ് അവസ്ഥ. ബഹുസ്വരത നേരിടുന്ന ആക്രമണങ്ങള്‍ക്ക് ഇതില്‍പ്പരം എന്തുവേണം ഉദാഹരണം. ജുഡീഷ്യറിയും ഇത്തരത്തില്‍ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നോ എന്നാണ് സംശയം. ഇതുവരെ ഒരു കേസിലും പരമാവധി ശിക്ഷ നല്‍കിയിട്ടില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കേസില്‍ പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം നല്‍കി. വെറുമൊരു പിഴയോ, 13 ദിവസത്തെ ജയില്‍ശിക്ഷയോ നല്‍കേണ്ട കേസിലാണ് ഇങ്ങനെ വിധിയുണ്ടായത്. അതേസമയം, കൂട്ടക്കൊലക്കേസില്‍ പ്രതികളെ വെറുതെവിടുകയും ചെയ്യുന്നുവെന്നും ചിദംബരം പറഞ്ഞു.
ശങ്കരനാരായണന്റെ പേരില്‍ ഫൗണ്ടേഷന്‍
പാലക്കാട് > അന്തരിച്ച കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്റെ പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പാലക്കാട് നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കെ ശങ്കരനാരാണയന്റെ മകള്‍ അനുപമയ്ക്ക് ലോഗോ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അധ്യക്ഷനായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എ, മുണ്ടൂര്‍ സേതുമാധവന്‍, എം കെ രാഘവന്‍ എംപി, വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍, വി എസ് വിജയരാഘവന്‍, പി ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.