• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോഷ്ടാവിന് വരെ അമ്പരപ്പ് ; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാവിനെ പിടികൂടി കേരളാ പൊലീസ്

by Web Desk 06 - News Kerala 24
November 9, 2022 : 7:30 am
0
A A
0
മോഷ്ടാവിന് വരെ അമ്പരപ്പ് ; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാവിനെ  പിടികൂടി കേരളാ പൊലീസ്

പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പൊലീസ്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനി ദയാലൻ മകൻ ഷൺമുഖം (വയസ്സ് 35 ) എന്നയാളെ പാലക്കാട് കസബ പോലീസും ടൌൺ നോർത്ത് പോലീസും സംയുക്തമായി ചേർന്ന് പിടികൂടിയത്. ഒക്ടോബർ 1 ആം തിയ്യതി വൈകീട്ട് 6.30 മണിക്കാണ് കേസ്സിനാസ്പദമായ സoഭവം നടന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷൺമുഖം. എടിഎം കവർച്ച, ബാങ്ക് കവർച്ച, ജുവല്ലറി കവർച്ച തുടങ്ങി പല രീതിയിലും ഇവർ മോഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ജനങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്താണ് ഇവരെ കൂടുതലായും കാണാന്‍ കഴിയുക.

തിരുച്ചിറപ്പള്ളി എന്ന ട്രിച്ചി ജില്ലയിൽ രാംജിനഗർ എന്ന പ്രദേശമാണ് ‘തിരുട്ട് ഗ്രാമം’ എന്ന പേരിലറിയപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ച കൈ തൊഴിലാണ് ഇവിടെയുള്ളവര്‍ക്ക്  മോഷണം. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ഇവർ കളവ് നടത്തുന്നത്. കളവ് നടത്തിയത് പോലീസ്  കേസായാൽ കളവ് മുതലുകൾ ഇടനിലക്കാരെ വച്ച് തിരിച്ച് നൽകുകയാണ് പതിവ്. കോളനിയുടെ അകത്ത് 800 ഓളം കുടംബങ്ങൾ താമസിക്കുന്നുണ്ട്. അകത്തു കയറി പ്രതിയെ പോലീസ് പിടികൂടിയാൽ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാൻ വരെ സഹായം ലഭിക്കുന്ന സ്ഥലമാണ് തിരുട്ടുഗ്രാമം.

പാലക്കാട് കസബ, നോർത്ത് പോലീസ് ബലപ്രയോഗത്താൽ ഇവരെ പിടികൂടുന്നതിന് പകരം തന്ത്രപരമായ രൂപ രേഖ തയ്യാറാക്കിയാണ് പിടികൂടിയത്. പ്രതികൾ സ്ഥിരമായി ഉണ്ടാവാറുള്ള സ്ഥലങ്ങൾ ആര്‍ക്കും സംശയം കൂടാതെ നിരീക്ഷിച്ച് തിരുട്ടു ഗ്രാമത്തിൽ പോയി വളരെ പെട്ടെന്നാണ് പ്രതിയെ പിടിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിന് പിന്നാലെ പ്രതി ചോദിച്ചത് ‘എപ്പടി കോളനിക്കുള്ളെ വന്തത് സർ’ എന്നാണ്.

പാലക്കാട് ജില്ല പോലീസ് മേധാവി ആര്‍.വിശ്വനാഥിൻെറ നിർദ്ദേശമനുസരിച്ച് പാലക്കാട് എഎസ്പി എ ഷാഹുൽ ഹമീദിൻെറ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ എന്‍എസ് രാജീവ്‌, നോർത്ത് പോലീസ് ഇൻസ്പെക്ടർ സുജിത്ത്, കസബ എസ്.ഐ എസ് അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, രാജീദ്.ആർ, രഘു.ആർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ തിരുട്ടു ഗ്രാമത്തിൽ നിന്നും പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഉടനെ ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലിയില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാള്‍,മൂന്ന് മരണം

Next Post

രണ്ടുംകൽപിച്ച് സ‍ർക്കാർ:ഗവർണറെ ചാൻസല‍ർ സ്ഥാനത്ത് നിന്ന് മാറ്റാൻ ബിൽ,നിയമസഭ സമ്മേളനം അടുത്തമാസം,തീരുമാനം ഇന്ന്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ബില്ലുകളിൽ വ്യവസ്ഥ വച്ച്, ഗവർണ‍ർ ദില്ലിക്ക് പോകുന്നു; ഈ മാസം ഇനി കേരളത്തിലേക്കില്ല, വിവാദങ്ങളിൽ ഇനിയെന്ത്?

രണ്ടുംകൽപിച്ച് സ‍ർക്കാർ:ഗവർണറെ ചാൻസല‍ർ സ്ഥാനത്ത് നിന്ന് മാറ്റാൻ ബിൽ,നിയമസഭ സമ്മേളനം അടുത്തമാസം,തീരുമാനം ഇന്ന്

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

നിയമന കത്ത് വിവാദം:കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും,നീക്കം മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

തടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം,ഗുരുതര സാഹചര്യം,അടിയന്തര സഹായം തേടി ജീവനക്കാർ

ഗിനിയിൽ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം നീളുന്നു,തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുമോ എന്നാശങ്ക

മഞ്ചുമലയിലെ പുലി ചത്തത് കരള്‍, ശ്വാസംകോശം എന്നിവയിലെ അണുബാധയ്ക്ക് പിന്നാലെ

മഞ്ചുമലയിലെ പുലി ചത്തത് കരള്‍, ശ്വാസംകോശം എന്നിവയിലെ അണുബാധയ്ക്ക് പിന്നാലെ

കുപ്പി മാറി എടുത്തു; കള്ള് ഷാപ്പില്‍ അക്രമം, ഒരാൾക്ക് തലക്ക് ഗുരുതര പരിക്ക്, 3 പേര്‍  പിടിയിൽ

കുപ്പി മാറി എടുത്തു; കള്ള് ഷാപ്പില്‍ അക്രമം, ഒരാൾക്ക് തലക്ക് ഗുരുതര പരിക്ക്, 3 പേര്‍ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In