തിരുവനന്തപുരം > ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്ന കലാകാരനായിരുന്നു അദ്ദേഹം. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. പൂജപ്പുര രവിയുടെ വിയോഗം കലാ- സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.