• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം നാളെ തുടങ്ങും

by Web Desk 04 - News Kerala 24
August 4, 2023 : 8:31 pm
0
A A
0
അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം നാളെ തുടങ്ങും

പാലക്കാട്‌> അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ രാജ്യത്തെ 1,275 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും. ഇതിൽ 508 സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിന്‌ ഞായറാഴ്‌ച തുടക്കമാകും. രാവിലെ 10.45ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പാലക്കാട്‌ ഡിവിഷൻ ഡിആർഎം ആർ ആനന്ദ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഡിവിഷനിലെ ഷൊർണൂർ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്‌, മംഗളൂരു ജങ്ഷൻ എന്നീ സ്‌റ്റേഷനുകളിലെ നവീകരണത്തിനാണ്‌ ഞായറാഴ്‌ച കല്ലിടുന്നത്‌. പ്രാദേശിക ഉദ്‌ഘാടനവും ഉണ്ടാകും. പാലക്കാട്‌ ഡിവിഷനിൽമാത്രം 230 കോടി രൂപയുടെ നവീകരണത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാക്കും.

പാലക്കാട്‌ ഡിവിഷനുകീഴിൽ സംസ്ഥാനത്ത്‌ 14ഉം കർണാടകത്തിൽ രണ്ടും തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്നുവീതവും സ്‌റ്റേഷനുകളാണ്‌ ഒന്നാംഘട്ടത്തിൽ നവീകരിക്കുന്നത്‌. കൂടാതെ തിരുവനന്തപുരം ഡിവിഷനിലെ 22ഉം മധുര ഡിവിഷനിലെ ഒരു സ്റ്റേഷനും ഉൾപ്പെടും.നടപ്പാലങ്ങൾ, ലിഫ്റ്റ്‌, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും യാത്രക്കാർക്ക്‌ അറിയാൻ കഴിയുന്ന സംയോജിത സംവിധാനം, പ്ലാറ്റ്ഫോമിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കാത്തിരിപ്പുമുറികളുടെ നവീകരണം, വിശ്രമ മുറികളിൽ മോഡുലാർ ടോയ്‌ലെറ്റ്‌, യാത്രക്കാർക്ക്‌ ഇരിക്കാൻ സൗകര്യപ്രദമായ ഫർണിച്ചർ, പ്ലാറ്റ്‌ ഫോമുകളിൽ കൂടുതൽ മേൽക്കൂര, കുടിവെള്ള സംവിധാനം, സുരക്ഷ വർധിപ്പിക്കൽ, ഊർജം–- വെള്ളം എന്നിവയുടെ ഫലപ്രദ ഉപയോഗം, മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ നവീകരണങ്ങളാണ്‌ നടപ്പാക്കുകയെന്ന്‌ ഡിആർഎം പറഞ്ഞു.

എഡിആർഎം സി ടി സക്കീർഹുസൈൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. അരുൺ തോമസ്‌ കളത്തിക്കൽ, സീനിയർ ഡിവിഷണൽ എൻജിനിയർ (കോ–-ഓർഡിനേഷൻ) പെരുമാൾ നന്ദലാൽ, ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ (ഗതിശക്തി) എ വി ശ്രീകുമാർ, അസിസ്‌റ്റന്റ്‌ ഇലക്‌ട്രിക്കൽ എൻജിനിയർ (ജനറൽ സർവീസ്‌) പി പി മാധവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം

Next Post

ഗര്‍ഭിണിയടക്കം പട്ടികജാതി കുടുംബം വിറകുപുരയില്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗര്‍ഭിണിയടക്കം പട്ടികജാതി കുടുംബം വിറകുപുരയില്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

ഗര്‍ഭിണിയടക്കം പട്ടികജാതി കുടുംബം വിറകുപുരയില്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

വിനയന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി അറിയില്ല: മന്ത്രി സജി ചെറിയാന്‍

വിനയന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി അറിയില്ല: മന്ത്രി സജി ചെറിയാന്‍

എംപി എന്ന നിലയിൽ അഭിമാനം, തിരുവനന്തപുരത്ത് ഹൈക്കോടതി സ്ഥിരം ബഞ്ചിനായി പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചതിൽ തരൂർ

എംപി എന്ന നിലയിൽ അഭിമാനം, തിരുവനന്തപുരത്ത് ഹൈക്കോടതി സ്ഥിരം ബഞ്ചിനായി പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചതിൽ തരൂർ

നഴ്സിന്റെ വേഷം ധരിച്ചെത്തി, പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

നഴ്സിന്റെ വേഷം ധരിച്ചെത്തി, പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു, മൃതദേഹം കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിൽ

മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു, മൃതദേഹം കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In