തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് ഞായറാഴ്‌ച ഉച്ചയോടെ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്‌ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാണ് പ്രവചിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശിലും മ്യാന്മാറിലും കനത്ത നാശനഷ്‌ടത്തിന് സാധ്യതയുണ്ട്. അതേസമയം കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് തടസ്സമില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരങ്ങളില്‍ നിന്നും നിരവധി പേരെ ഒഴിപ്പിക്കും.