കാസര്‍കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിനും കോട്ടയത്തിനും പിന്നാലെ രാത്രി എട്ട് മണിയോടെ കാസര്‍കോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇമ്പശേഖറാണ് നാളെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആദ്യം തന്നെ കണ്ണൂരാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കോട്ടയം കളക്ടറും അവധി പ്രഖ്യാപിക്കുകയായിരുന്നു.