തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒക്ടോബർ 13 മുതൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
∙ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
വ്യാഴം: കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്
വെള്ളി: പത്തനംതിട്ട, ഇടുക്കി
ശനി: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്
ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം