കൊച്ചി: കിഴക്കമ്പലം ട്വന്റി 20യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. പി വി ശ്രീനിജൻ എംഎൽഎയെ അപമാനിച്ചിട്ടില്ലെന്നും എൽഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിൽ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തൻകുരിശ് പൊലീസ് കേസെടുത്തത്.