തിരുവനന്തപുരം : ബഫർസോണിൽ കേന്ദ്ര ഇടപെടൽ തേടി കേരളം. ദില്ലിയിലെത്തുന്ന മന്ത്രി എ കെ ശശീന്ദ്രൻ വനം, പരിസ്ഥിതി മന്ത്രിയുമാരുമായി കൂടിക്കാഴ്ത നടത്തും. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടും. ബഫർ സോണിൽ കേന്ദ്രത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കേന്ദ്ര മന്ത്രിയിൽ നിന്ന് അനൂകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്.കേന്ദ്രത്തിൽ നിന്ന് നിയമനടപടിയുണ്ടായില്ലെങ്കിൽ അടുത്ത നിലപാട് എടുക്കും . 2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാകും.
2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ ഡോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ് . ബഫർ സോൺ വിഷയത്തിൽ കേരളത്തോട് കേന്ദ്രത്തിന് നിസഹായകരണ നിലപാടുണ്ടെന്ന് കരുതുന്നില്ലെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.