കോഴിക്കോട്> പുതുപ്പള്ളിയിലെ തോൽവി 16ന് ബിജെപി നേതൃയോഗത്തിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബൂത്ത് തലം മുതൽ പരിശോധിക്കും. പുതുപ്പള്ളിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇത് ബൂത്തുതലം മുതൽ പരിശോധിക്കും. തൃശൂരിലാണ് സംസ്ഥാന ഭാരവാഹിയോഗം. സംസ്ഥാനത്ത് ആരോഗ്യമേഖല പാടെ തകർന്നതായും ശോഭ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.