• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ്‌ അക്രമം: 2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

by Web Desk 04 - News Kerala 24
January 30, 2023 : 8:40 pm
0
A A
0
തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ്‌ അക്രമം: 2 എൽഡിഎഫ്‌ കൗൺസിലർമാർക്ക്‌ പരിക്ക്‌

തൃശൂർ: ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയത്തിന്റെ മറവിൽ കോർപറേഷൻ കൗൺസിലിൽ യുഡിഎഫ്‌ കൗൺസിലർമാരുടെ അക്രമം. മേയർ എം കെ വർഗീസിനെ തടഞ്ഞുവച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുഡിഎഫ്‌ കൗൺസിലർമാർ, എൽഡിഎഫ്‌ കൗൺസിലർമാരായ അഡ്വ. ടി എ അനീസ്‌ അഹമ്മദ്‌, എ ആർ രാഹുൽനാഥ്‌ എന്നിവരെ അടിച്ചുവീഴ്‌ത്തി. പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച 96 അജൻഡകളുമായാണ്‌ കൗൺസിൽ ചേർന്നത്‌. ഇതിന്റെ 96 ഫയലും ഉണ്ടായിരിക്കെയാണ്‌, ഫയൽ എവിടെ എന്ന്‌ ചോദിച്ച്‌ കോൺഗ്രസ്‌ കൗൺസിലർമാർ അക്രമം നടത്തിയത്‌.

രാവിലെ കോർപറേഷൻ കൗൺസിൽ ആരംഭിച്ചതുമുതൽ ബിനി ഫയൽ എവിടെ എന്ന്‌ ചോദിച്ചുകൊണ്ട്‌ ബഹളം തുടങ്ങിയിരുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ 47 അജൻഡകൾ ചർച്ച ചെയ്‌ത്‌ ഒരോന്നിനും മേയർ വ്യക്തമായ മറുപടി നൽകി. ഉച്ചഭക്ഷണത്തിനുശേഷം കൗൺസിൽ പുനരാരംഭിച്ചപ്പോഴാണ്‌ ഒരു പ്രകോപനവും ഇല്ലാതെ കോൺഗ്രസ്‌ കൗൺസിലർമാർ അക്രമം തുടങ്ങിയത്‌. ബഹളമുണ്ടാക്കി മേയറുടെ ഡയസിൽ ഇടിച്ചുകയറുകയായിരുന്നു. പലകുറി കൗൺസിലർമാരോട് സീറ്റിൽ ഇരിക്കാൻ മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ ക്രിമിനലുകളെപോലെ അക്രമം തുടരുകയായിരുന്നു.

ബിനി ടൂറിസ്റ്റ് ഹോം അനധികൃതമായി പൊളിച്ചവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മേയർ തുടർച്ചയായി പ്രഖ്യാപിച്ചിട്ടും കൗൺസിലർമാർ അടങ്ങിയില്ല. സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരും ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയം വ്യക്തതയോടെ വിശദീകരിച്ചിട്ടും ഇതൊന്നും വകവയ്‌ക്കാതെയായിരുന്നു പ്രതിപക്ഷം ബഹളവും അക്രമവും.
ബിനി ടൂറിസ്‌റ്റ്‌ ഹോം വിഷയത്തിൽ ശനിയാഴ്ച മുനിസിപ്പൽ കോടതിയിൽനിന്ന്‌ കമീഷൻ വരികയും തിങ്കളാഴ്‌ച ഫയൽ ഹാജരാക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. കമീഷൻ എത്തി കൗൺസിലർമാരായ എ കെ സുരേഷ്, മുകേഷ് കൂളപ്പറമ്പിൽ തുടങ്ങിയവർക്കൊപ്പം ഇതിന്റെ പരിശോധന നടക്കുകയുമായിരുന്നു. ഫയൽ കമീഷനെ കാണിക്കാൻ എടുത്തിരിക്കുകയാണെന്നത്‌ മറച്ചുവച്ചാണ്‌ ചില കൗൺസിലർമാർ അനാവശ്യമായ ബഹളവും കൈയേറ്റവും നടത്തിയത്‌.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ കോൺഗ്രസ്‌ കൗൺസിലർ കെ രാമനാഥൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ കൗൺസിൽ സെക്ഷനിലെത്തി ഈ ഫയൽ കാണുകയും നേരിട്ട് പരിശോധന നടത്തിയിട്ടുമുണ്ട്‌. ഈ വസ്തുതകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസ്‌ കൗൺസിൽ യോഗം അലങ്കോലമാക്കിയത്‌. സംഭവം അറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തിയെങ്കിലും, രാജൻ പല്ലനും ലാലി ജയിംസും അടക്കമുള്ള കോൺഗ്രസ്‌ കൗൺസിലർമാർ കൗൺസിൽ കവാടം കസേരകൾ നിരത്തി തടഞ്ഞു. പൊലീസുകാർക്ക്‌ അകത്തേക്ക്‌ കടക്കാനാകില്ലെന്ന്‌ ഉറപ്പാക്കിയായിരുന്നു പിന്നീടുള്ള അക്രമം.

എൽഡിഎഫ്‌ കൗൺസിലർമാർ ചേർന്ന്‌ മേയറെ രക്ഷിക്കുന്നതിനിടെ കോൺഗ്രസ്‌ കൗൺസിലർമാർ രാഹുലിനെയും അനീസിനെയും ഇടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. ഇരുവർക്കും കൈകാലുകൾക്ക്‌ പൊട്ടലും ചതവുമുണ്ട്‌. സംഭവത്തിനിടെ ഉണ്ടായ ഉന്തും തള്ളിനുമിടെ പരിക്കേറ്റെന്ന്‌ പറഞ്ഞ്‌ ജയപ്രകാശ് പൂവത്തിങ്കൽ, സുനിത വിനു എന്നിവരും ആശുപത്രിയിൽ എത്തി ചികിത്സ തേടിയിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

Next Post

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്ന രണ്ട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

ചായയും മുട്ടയും ഒരുമിച്ച് കഴിക്കേണ്ട, കാരണം അറിയാം; മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളും

ചായയും മുട്ടയും ഒരുമിച്ച് കഴിക്കേണ്ട, കാരണം അറിയാം; മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In