എറണാകുളം : ഒമിക്രോണിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് ലോണുകള്‍ അടക്കാനാവാതെ ആത്മഹത്യ ചെയ്ത വ്യാപാരികളെ സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു. യൂത്ത് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം എറണാകുളം ജില്ലാ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി. ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.സി.ജേക്കബ്ബ്, എ.ജെ.ഷാജഹാന്‍, മനാഫ് കാപ്പാട്, അഡ്വ. എ.ജെ.റിയാസ്, സി.എസ്.അജ്മല്‍, റ്റി.ബി.നാസര്‍, ജിമ്മി ചക്യത്ത്, കെ.എസ്.റിയാസ്, അക്രം ചുണ്ടയില്‍, സുനീര്‍ ഇസ്മായില്‍, എ.ഷജീര്‍, അബി തൃശൂര്‍, സലീം രാമനാട്ടുകര, സിജോമോന്‍, അസ്ലം കൊപ്പം, സുധീര്‍ ചോയ്‌സ്, തങ്കം രാജന്‍, ജിന്റു കുര്യന്‍, നൗഷാദ് കരിമ്പനക്കല്‍, കെ.എസ്.നിഷാദ്, ടോജി തോമസ്, ഫൈസല്‍ ചേലാട്, അനൂപ് കോട്ടയം, ലത്തീഫ് ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു.