തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പുതിയ കോളജ്, പുതിയ കോഴ്‌സ്, നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വര്‍ധനവ്, അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.കേരള സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റായ www.keralauniversity.ac.in-ലെ അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം സര്‍വകലാശാല ഓഫീസില്‍ എത്തിക്കേണ്ടതാണ്.
2023 ആഗസ്റ്റ് 31 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 7 ആണ്.വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷക്കുള്ള ഫീസ് അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖാന്തിരം നല്‍കണം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 7 നകം ലഭിക്കത്തക്ക രീതിയില്‍ അയക്കാവുന്നതാണ്.