• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന

by Web Desk 04 - News Kerala 24
September 23, 2023 : 6:13 am
0
A A
0
ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. കഴിഞ്ഞവർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ ഓണത്തെക്കാൾ റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ബോർഡ് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചും, പതിവിന് വിപരീതമായി പുതു തലമുറ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വർദ്ധിപ്പിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും ഫലമാണ് ഈ വർദ്ധനവ്. സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ വച്ച് ഒക്ടോബർ 20 ന് നറുക്കെടുക്കും.

സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ‘കുടുംബത്തിനാകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന സന്ദേശമാണ് ഈ ഓണത്തിന് ഖാദി ബോർഡ് മുന്നോട്ടുവെച്ചത്. അത് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിൽപ്പനയിൽ കാണുന്നത്. ഓണക്കാലത്ത് നടത്തിയ നിരവധി ഖാദി മേളകളോടൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചു പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരുന്നു. 154 ആം ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. നാളെ (23) മുതൽ ഒക്ടോബർ 3 വരെയാണ് ആഘോഷം. തിരുവനന്തപുരത്ത് ഈ മാസം 25 മുതൽ ഒക്ടോബർ മൂന്നു വരെ അയ്യങ്കാളി ഹാളിൽ ഖാദി മേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരിക സായാഹ്നം എന്ന പേരിൽ വിവിധ കലാപരിപാടികളും നടത്തും.

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റു നൽകും. സർക്കാർ അർധ സർക്കാർ, ബാങ്ക് പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്. കൂടാതെ ജില്ലകൾ തോറും ഗാന്ധിജയന്തി ക്വിസ് മത്സരം, സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ജീവിതചര്യയാക്കിയവരെയും ആദരിക്കൽ, ഘോഷയാത്രകൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഴ്ചയിൽ ഒരു ദിവസം ‘തൂവെള്ളഖാദിവസ്ത്രം’ ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നോളജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വർഷം 150 കോടി വിൽപ്പന എന്ന ലക്ഷ്യമാണ് ബോർഡിനുള്ളത്. ഖാദിബോർഡ് നിന്നും വായ്പ എടുത്തു കുടിശികയായവർക്ക് കുടിശ്ശികനിവാരണത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുകയാണ്. പാറ്റേൺ, കൺസോർഷ്യം ബാങ്ക് ക്രെഡിറ്റ്(CBC) സ്‌കീം എന്നിവയിൽ വായ്പയെടുത്തു കുടിശ്ശികയായവർക്ക് പിഴപ്പലിശ, പലിശ എന്നിവ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി സ്വീകരിക്കും. അദാലത്ത് ഒക്ടോബർ 9 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ അദാലത്തുകൾക്ക് ശേഷം ഒക്ടോബർ 20 ന് കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ച് സമാപന ചടങ്ങ് നടത്തുമെന്നും പി. ജയരാജൻ ചൈത്രം ഹോട്ടലിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

93-ാമത്​ സൗദി ദേശീയദിനാഘോഷം നാളെ; വിപുലമായ ആഘോഷ പരിപാടികൾ

Next Post

രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പ്രതികളുമായി പോലീസ് ഗോവയില്‍; അജ്ഞാത മൃതദേഹം ജഫിന്റെത്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പ്രതികളുമായി പോലീസ് ഗോവയില്‍; അജ്ഞാത മൃതദേഹം ജഫിന്റെത്

രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പ്രതികളുമായി പോലീസ് ഗോവയില്‍; അജ്ഞാത മൃതദേഹം ജഫിന്റെത്

ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചോദിക്കാതെ പണം അക്കൗണ്ടിലിട്ട ശേഷം ഭീഷണി, വേണ്ടെന്ന് പറഞ്ഞിട്ടും വീണ്ടും പണമിട്ടു; പോലീസിനെ സമീപിച്ച് യുവതി

ചോദിക്കാതെ പണം അക്കൗണ്ടിലിട്ട ശേഷം ഭീഷണി, വേണ്ടെന്ന് പറഞ്ഞിട്ടും വീണ്ടും പണമിട്ടു; പോലീസിനെ സമീപിച്ച് യുവതി

ഗുണമേന്മയുള്ള വിത്തുകൾ മുതൽ മലേഷ്യൻ തെങ്ങിൻ തൈ വരെ, വിശ്വാസ്യതയ്ക്ക് ഐഡി കാർഡും; നിരവധിപ്പേർ വീണുപോയ തട്ടിപ്പ്

ഗുണമേന്മയുള്ള വിത്തുകൾ മുതൽ മലേഷ്യൻ തെങ്ങിൻ തൈ വരെ, വിശ്വാസ്യതയ്ക്ക് ഐഡി കാർഡും; നിരവധിപ്പേർ വീണുപോയ തട്ടിപ്പ്

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിക്കണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In