ആലപ്പുഴ : ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി റിമാന്‍ഡില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യ ആണ് ആള്‍മാറാട്ടം നടത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. മാവേലിക്കര ഉമ്പര്‍നാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആണ് യുവതി തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി പോലീസിന് കിട്ടിയിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്ഥത്തില്‍ അന്വേഷണം ഒരാഴ്ച പിന്നിട്ടപ്പോഴാണ്, കേസിന്റെ ചുരുളഴിഞ്ഞത്. വിദ്യാര്‍ത്ഥിനിയെ സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി സന്ധ്യ പരിചയപ്പെടുന്നത്. പുരുഷന്‍ എന്ന് വിശ്വസിപ്പിക്കാന്‍, ചന്തു എന്ന പേരില്‍ വ്യാജ ഐ ഡി ഉപയോഗിച്ചായിരുന്നു സന്ധ്യ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ആണ്‍ വേഷത്തില്‍, മാവേലിക്കരയില്‍ എത്തി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്ന് വിളിച്ചു ഇറക്കി കൊണ്ടുപോയി.
പോലീസ് അന്വേഷണത്തില്‍ തൃശൂരില്‍ നിന്നാണ് സന്ധ്യയേയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. പോക്‌സോ നിയമ പ്രകാരം സന്ധ്യക്ക് എതിരെ കുറത്തികാട് പോലീസ് കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചത്തിന് കാട്ടാക്കട സറ്റേഷനില്‍ പ്രതിക്ക് എതിരെ രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ.ആര്‍.ജോസ്, കുറത്തികാട് സി.ഐ എസ്.നിസാം, എസ്.ഐ ബൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍, അരുണ്‍ ഭാസ്‌കര്‍, ഷെഫീഖ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്വര്‍ണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
\