പത്തനംതിട്ട > വിവിധ രക്തഗ്രൂപ്പുകളില്‍പ്പെട്ടവരുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തിരുവല്ല പുഷ്പഗിരി ആശുപത്രി. മധ്യതിരുവിതാംകൂറില്‍ ആദ്യമായാണ് എബിഒ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞഗ്രൂപ്പ് എ) വൃക്കയാണ് മാറ്റിവച്ചത്. വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഡയാലിസിസ് വേണ്ടിവരുമായിരുന്നു. ഒരേ രക്ത ?ഗ്രൂപ്പില്‍പ്പെട്ട വൃക്ക ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നവംബര്‍ 22ന് ശസ്ത്രക്രിയക്ക് വിധേയനായ ജോബിന്‍ രണ്ടാഴ്ചയ്ക്കുശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രിവിട്ടു.
വൃക്ക ദാതാവിനും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായില്ല. കേരളത്തില്‍ മറ്റു പലയിടങ്ങളിലും ഈ ശസ്ത്രക്രിയ നടക്കുന്നുണ്ടെങ്കിലും മധ്യതിരുവിതാംകൂറില്‍ ആദ്യമായാണ് നടന്നതെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ജിത്തു കുര്യന്‍ പറഞ്ഞു. സ്വന്തം രക്തഗ്രൂപ്പില്‍പ്പെട്ട ദാതാക്കളെ കിട്ടാത്തതിനാല്‍ നിരവധി പേരാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കാത്തു കഴിയുന്നത്.
അവര്‍ക്ക് വലിയ പ്രതീക്ഷയാണ് വിജയകരമായ ശസ്ത്രക്രിയ. യൂറോളജി വിഭാ?ഗം മേധാവി ഡോ. നെബു ഐസക്ക് മാമ്മന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. റീനാ തോമസ്, ഡോ. സുബാഷ് ബി പിള്ള, ഡോ. ജിത്തു കുര്യന്‍, ഡോ. സതീഷ് ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. സാംസണ്‍ സാമുവല്‍ എന്നിവരും വൃക്ക സ്വീകരിച്ച ജോബിന്‍ തോമസും ഭാര്യ ആതിരയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എട്ടുമുതല്‍ ഒമ്പത് ലക്ഷത്തോളം രൂപ ഇതിനു ചെലവ് വരും.