• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെഡിക്കൽ കോളേജ്‌ വകുപ്പ്‌ മേധാവിമാർക്ക്‌ സസ്‌പെൻഷൻ ; സമഗ്രാന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മന്ത്രി

by Web Desk 04 - News Kerala 24
June 21, 2022 : 9:15 pm
0
A A
0
മെഡിക്കൽ കോളേജ്‌ വകുപ്പ്‌ മേധാവിമാർക്ക്‌ സസ്‌പെൻഷൻ ; സമഗ്രാന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയ സംഭവത്തിലും ശസ്‌ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവത്തിലും ആരോഗ്യമന്ത്രി വീണാ ജോർജ് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണം.ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണ് ? ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ നെഫ്രോളജി, യൂറോളജി വകുപ്പ്‌ മേധാവിമാരായ ഡോക്ടർമാരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്ന്‌ കണ്ടെത്താൻ സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സംഭവത്തിൽ തിങ്കളാഴ്ചതന്നെ മന്ത്രി ഉന്നതതലയോഗം വിളിച്ചു. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയിൽ വൃക്ക ലഭ്യമാണെന്ന്‌ അറിഞ്ഞയുടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളിൽനിന്നുള്ള ഓരോ ഡോക്ടർമാർ പുറപ്പെട്ടു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്‌ യാത്രയ്ക്ക്‌ സൗകര്യം ഒരുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. പൊലീസ്‌ ഗ്രീൻചാനൽ ഒരുക്കുകയും പകൽ രണ്ടരയോടെ എറണാകുളത്തുനിന്ന്‌ പുറപ്പെട്ട ആംബുലൻസ്‌ അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ എത്തുകയും ചെയ്തു. എന്നാൽ, വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലർ എടുത്ത്‌ അകത്തേക്ക്‌ പോയത്‌ ആശങ്കയുണ്ടാക്കി. ഓപ്പറേഷൻ തിയറ്റർ എവിടെയെന്നറിയാത്ത ഇവർ കാരണം ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്‌. ഇതിൽ ആശുപത്രി പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പകൽ രണ്ടരയോടെയാണ്‌ കാരക്കോണം സ്വദേശി സുരേഷ്‌ കുമാറിന്‌ യോജിക്കുന്ന വൃക്കയാണെന്ന്‌ അറിഞ്ഞത്‌.

എറണാകുളത്തുനിന്ന്‌ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പുതന്നെ രോഗി വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട്‌ നാലോടെ ശസ്‌ത്രക്രിയക്കു മുന്നോടിയായുള്ള ഡയാലിസിസിന്‌ രോഗിയെ പ്രവേശിപ്പിച്ചു. രാത്രി എട്ടോടെ ഇത്‌ പൂർത്തിയാക്കി എട്ടരയോടെ ശസ്‌ത്രക്രിയ തുടങ്ങി. എട്ടുമണിക്കൂർ നീണ്ട ശസ്‌ത്രക്രിയ പുലർച്ചെയാണ്‌ അവസാനിച്ചത്‌.സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന അവയവമാറ്റ ശസ്‌ത്രക്രിയകളാണ്‌ സർക്കാർതലത്തിൽ സൗജന്യനിരക്കിൽ നടത്തുന്നത്‌. പ്രത്യേകം പരിശീലനം നൽകിയ സംഘമാണ്‌ ഇതിന്‌ നേതൃത്വം നൽകുന്നത്‌. ഇക്കാര്യത്തിൽ സ്വകാര്യമേഖലയിൽനിന്നുള്ള ഇടപെടലും അന്വേഷിക്കും. ഇത്തരം വീഴ്ചകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്ന് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 10 ലേറെ പേർക്ക്, വാളകത്ത് ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്

Next Post

കൊമേഴ്‌സില്‍ നൂറ് ശതമാനം മാര്‍ക്ക് ; സ്‌കൂളിന് അഭിമാനമായി അനീഷ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൊമേഴ്‌സില്‍ നൂറ് ശതമാനം മാര്‍ക്ക് ; സ്‌കൂളിന് അഭിമാനമായി അനീഷ

കൊമേഴ്‌സില്‍ നൂറ് ശതമാനം മാര്‍ക്ക് ; സ്‌കൂളിന് അഭിമാനമായി അനീഷ

തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ പാഠം പഠിപ്പിക്കും: കോടിയേരി

തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ പാഠം പഠിപ്പിക്കും: കോടിയേരി

കൊല്ലത്ത് കൂട്ടുകാരുമായി കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി

കൊല്ലത്ത് കൂട്ടുകാരുമായി കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി

എം.ആർ.അജിത് കുമാറിന് പുതിയ നിയമനം; എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

എം.ആർ.അജിത് കുമാറിന് പുതിയ നിയമനം; എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In