ദാറസ്സലാം : ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ ടാന്‍സാനിയന്‍ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് കിലി വിവരിച്ചത്. കിലി ആശുപത്രി ബഡില്‍ കിടക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. വടിയുപയോഗിച്ച് തന്നെ അടിച്ചു. അഞ്ച് സ്റ്റിച്ചുകളുണ്ടെന്ന് പോസ്റ്റില്‍ കിലി വ്യക്തമാക്കുന്നു. ‘ആളുകള്‍ക്ക് എന്നെ വീഴ്ത്താനാണ് ആഗ്രഹം. പക്ഷേ ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും’ – കിലി പോസ്റ്റ് ചെയ്തു.
‘അഞ്ച് പേര് ചേര്‍ന്ന് എന്നെ ആക്രമിച്ചു. വലതുകയ്യില്‍ കത്തികൊണ്ട് പരിക്കേറ്റു അഞ്ച് തുന്നലുകളിട്ടു. എന്നെ വടികൊണ്ട് അടിച്ചു. പക്ഷേ ദൈവത്തിന് നന്ദി. രണ്ട് പേരെ അടിച്ചതിന് ശേഷം ഞാൻ സ്വയം പ്രതിരോധിച്ചു. അവർ ഓടിപ്പോയെങ്കിലും എനിക്ക് ഇതിനകം പരിക്കേറ്റു. എനിക്ക് വേണ്ടി പ്രാർഥിക്കണം’- കിലി കുറിച്ചു. എന്ത് സാഹചര്യത്തിലാണ് ആക്രമണമുണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല. കിലി സഹോദരങ്ങളുടെ ഡാന്‍സും പാട്ടുകള്‍ക്കൊത്ത് ചുണ്ടുകള്‍ ചലിപ്പിക്കുന്നതുമാണ് ഹിറ്റായി മാറിയത്. സെലിബ്രിറ്റികളടക്കമുള്ളവരാണ് ഇവരെ ഫോളോ ചെയ്യുന്നത്. 3.6 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.