കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.