തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. 3,30,468 പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി 2,57,223 പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. റേഷൻ കട പകൽ മുഴുവൻ തുറന്ന് പ്രവർത്തിക്കും. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന രീതിയിലുള്ള സജീകരണങ്ങളൊരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.












