മലപ്പുറം വണ്ടൂർ ടൗണിനെ കുറച്ചു നേരത്തേക്ക് വട്ടം കറക്കിയ ഒരു കൊച്ചു പൂച്ചക്കുഞ്ഞിൻ്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലപ്പുറം വണ്ടൂർ അങ്ങാടി പൊയിൽ ബസ്റ്റാൻഡിൽ നിന്നും വരുകയായിരുന്ന പെരിന്തൽമണ്ണയിലേക്കുള്ള സ്വകാര്യ ബസ്സിന് അടിയിലേക്കാണ് പൂച്ചക്കുട്ടി ഓടിക്കയറിയത്. ഇതോടെ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും ഹോം ഗാർഡും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസ്സിനടിയിൽ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് 5 മിനിറ്റിനു ശേഷമാണ് പൂച്ചക്കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും പുറകിൽ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.
ചുമട്ടുതൊഴിലാളികളും ഹോം ഗാർഡും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസിനടിയിൽ തിരച്ചിൽ ആരംഭിച്ചിട്ടും പൂച്ചക്കുഞ്ഞിന് കുലുക്കമൊന്നും ഇല്ലായിരുന്നു. പൂച്ച തന്നെ പിടികൂടാനെത്തിയവരെ വെട്ടിച്ചും ബസിന് താഴെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആളെ പിടികൂമ്പോൾ ബസിന് പിറകെ കാറും ലോറിയുമൊക്കെയായി വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു.