കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട് . തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്. സിപിഎം പ്രവർത്തകർ പ്രതികളായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു.ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തർക്കം മാത്രമാണുണ്ടായതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകി. ദീപുവിന്‍റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലന്നാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് വിവരം. ദീപുവുമായ വാക് തർക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്വന്‍റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.