• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

by Web Desk 01 - News Kerala 24
February 19, 2022 : 2:50 pm
0
A A
0
ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

കിഴക്കമ്പലം : സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശങ്ങളില്‍ കര്‍ശന പോലീസ് സുരക്ഷയേര്‍പ്പെടുത്തി. 300 പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അതേസമയം ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.

നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെത്തിച്ച് പൊതുദര്‍ശനത്തിനുവെയ്ക്കും. വിലാപ യാത്രയായിട്ടാകും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം ആസൂത്രിതമെന്നായിരുന്നു ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണം. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു. എന്നാല്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍ തള്ളി. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജന്‍ പറഞ്ഞു.

സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദര്‍ശന്‍ പ്രതികരിച്ചു. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്. ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണെന്നും സിപിഐഎം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

Next Post

2026 ഓടെ രണ്ടു ലക്ഷം പുതിയ തൊഴിലും , 15,000 പുതിയ സ്റ്റാർട്ടപ്പുകളും ലക്ഷ്യം : മുഖ്യമന്ത്രി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

2026 ഓടെ രണ്ടു ലക്ഷം പുതിയ തൊഴിലും , 15,000 പുതിയ സ്റ്റാർട്ടപ്പുകളും ലക്ഷ്യം : മുഖ്യമന്ത്രി

വോട്ട് ചെയ്യാനെത്തി ;  പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് ,  ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

വോട്ട് ചെയ്യാനെത്തി ; പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് , ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

ഗവർണർ ബിജെപിയുടെ തിരുവനന്തപുരം വക്താവ് ; അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല : വി.ഡി. സതീശന്‍

ഇന്‍സുലിന്‍ ഇനി തനിയേ കയറും ; പുതിയ കൃത്രിമ പാന്‍ക്രിയാസ് യന്ത്രമെത്തി

ഇന്‍സുലിന്‍ ഇനി തനിയേ കയറും ; പുതിയ കൃത്രിമ പാന്‍ക്രിയാസ് യന്ത്രമെത്തി

ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6660രൂപയും വിദേശ മദ്യവും പിടികൂടി

ചാല സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6660രൂപയും വിദേശ മദ്യവും പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In