തിരുവനനതപുരം : ടി.പി.ചന്ദ്രശേഖരൻ ഇപ്പോഴും ജീവിക്കുകയാണെന്ന് കെ.കെ.രമ എം.എൽ.എ. അത് സി പി എമ്മിനെ ഭയപ്പെടുത്തുകയാണ്. വിധവ എന്ന വിധി കൽപിച്ച ആളുകൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതിൽ തെല്ലും കുറ്റബോധമില്ലാതെ സി പി എം അതിനെ ന്യായീകരിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു.
സി പി എമ്മിന് അസഹിഷ്ണുതയാണ്. അതുകൊണ്ടാണ് വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാൻ ആകാത്തത്. അധിക്ഷേപം നീക്കം ചെയ്യുന്നതിൽ പോലും തീരുമാനം ഉണ്ടാകുന്നില്ല. ഭൂരിപക്ഷം ഉള്ളത് കൊണ്ട് എന്തും ആകാം എന്ന നിലപാടാണ് സർക്കാരിന്.
സി പി എംകാരാണ് ചന്ദ്രശേഖരനെ കൊന്നതെന്ന് പൊതുസമൂഹത്തിന് അറിയാം.അവർ അത് മനസിലാക്കിയിട്ടുണ്ട്. പ്രതികൾക്ക് സംരക്ഷണം നൽകിയതും സി പി എം ആണെന്ന് കെ.കെ.രമ പറഞ്ഞു.കെ.കെ.രമയെ അധിക്ഷേപിച്ച എം.എം.മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു