തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ് എഫ് ഐ ഗുണ്ടായിസമായി കാണാനാവില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ലെന്നും ഷാജി ഫേസ് ബുക്കിൽ കുറിച്ചു.
അക്രമം ബിജെപി നേതൃത്വത്തിന് കേരളത്തിലെ സിപിഎം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്. ജനപ്രതിനിധികൾക്കും ഓഫിസിനും സംരക്ഷണം നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെങ്കിൽ അത് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.