കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഗതാഗതമന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണം. എല്ലാ കാലവും ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്നായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. ടോൾ പ്ലാസകളിൽ പോലും കെഎസ്ആർടിസിക്ക് 30 കോടി ബാധ്യതയുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.