കോഴിക്കോട് : കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷിജിലും ജ്യോത്സനയും തമ്മിലുള്ള വിവാഹം സാധാരണമായ കാര്യമാണെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതരമതസ്ഥർ തമ്മിലുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐക്കുള്ളത്. മതപരമായി ആളുകളെ വേർതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ജാതീയമായ വേർതിരിവുകളും പൂർണമായും അവസാനിച്ചുവെന്ന് കരുതാൻ കഴിയില്ല. മിശ്ര വിവാഹങ്ങളെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചില മത തീവ്രവാദ പ്രസ്ഥാനങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ദമ്പതികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും വി കെ സനോജ് പറഞ്ഞു.