ന്യൂഡല്‍ഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് ചേരുന്ന അവെയ്ലബിള് പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.