കൊച്ചി : വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനുള്ള നീക്കത്തില്‍ നിന്ന് സിപിഎം തത്ക്കാലം പിന്മാറുന്നു. എയ് ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.നിയമനത്തിൽ തൊട്ടാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻഎസ് എസ് വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെസിബിസിയും നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. തിരിച്ചടി ഭയന്നാണ് ഒടുവിൽ കോടിയേരി ബാലകൃഷ്ണൻ, ബാലനെ തള്ളിക്കളഞ്ഞത്.