കൊല്ലം : കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി ‘ബി’ കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമ തീയറ്ററുകള്‍ ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ‘സി’ കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ ‘ബി’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.