കൊല്ലം: കുണ്ടറയിൽ 82 ഗ്രാം എംഡിഎംയുമായി അഞ്ച് യുവാക്കൾ പിടിയിൽ. കൊല്ലം റൂറൽ പോലീസ് അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പെരിനാട് ചന്ദനത്തോപ്പ് സ്വദേശി വിഷ്ണു വിജയൻ, പ്രഖിൽ, ഉമര്‍ ഫാറൂഖ്, ചാത്തിനംകുളം സ്വദേശി മുഹമ്മദ് സലാഷ്, കുരീപ്പള്ളി സ്വദേശി ഷംനാദ്, എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പിടിയിലായവരെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരാണ്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറലിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോനയിലാണ് എൽഎംഎസ് ആശുപത്രിക്ക് സമീപമുള്ള കനാൽ റോഡിൽ വച്ച് മയക്കുമരുന്ന് സംഘം പിടിയിലായത്.