കോഴിക്കോട് : കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള തീരദേശപാതയുടെ ആദ്യ ഘട്ട നിർമാണത്തിന് 32.54 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. ചെമ്മഞ്ചേരി, ചെങ്ങോട്ടുകടവ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് കല്കടർ നടപടി സ്വീകരിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് വേണം കലക്ടർ നടപടികൾ സ്വീകരിക്കേണ്ടത്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ, നെൽവയൽ, തണീർത്തട സംരക്ഷണ നിയമം, തീരദേശം സോൺ റെഗുലേഷൻ ആക്ട്, എൻവയോൺമെന്റ് ആക്ട് എന്നിവ ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.