കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ തട്ടികൊണ്ട് പോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചു. ആര് എം ഒ, നഴ്സിംഗ് ഓഫിസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.