തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഫൊറൻസിക് മേധാവി ഡോ.ശശികലയാണ് കോടതിയിൽ മൊഴി നൽകിയത്. വിദേശ വനിതയുടെ കഴുത്തിലെ എല്ല് ഒടിഞ്ഞിരുന്നു. ബലപ്രയോഗത്തിന്‍റെ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന പൊലീസ് റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് മൊഴി.
അതേ സമയം ബലാൽസംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍തെളിവുകള്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയതിനാൽ തെളിവ് ലഭിച്ചില്ലെന്നും ഡോക്ടർ മൊഴി നൽകി. വിദേശ വനിത മരിച്ചത് വെള്ളത്തിൽ വീണ് ശ്വാസമുട്ടിയാകാമെന്ന് കഴിഞ്ഞ ദിവസം അസി.കെമിക്കൽ എക്സാമിനർ മൊഴി നൽകിയിരുന്നു. ഇതിന് വിരുദ്ധമായാണ് ഫൊറൻസിക് ഡോക്ടറുടെ മൊഴി. പ്രോസിക്യൂഷിന് എതിരായ മൊഴി നൽകിയ മുൻ കെമിക്കൽ എക്സാമിനർ അശോക് കുമാറിനെ കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.
2018 മാർച്ച് 14 ന് കോവളത്ത് നിന്ന് ലാത്വിയൻ സ്വദേശിനിയായ യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് കേസ്. ഉദയൻ, ഉൻമേഷ് എന്നിവരാണ് പ്രതികള്‍.