കോഴിക്കോട്: കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിന്റകത്ത് അന്തരിച്ചു. പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനാണ്. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009-ലാണ് ഇമ്പിച്ചമ്മദ് ഹാജി ഖാസിയായി ചുമതലയേറ്റത്.
മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി. ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി. മാമുക്കോയ, അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എംഎംഎൽപി. സ്ക്കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: പി.എൻ റബിയ, സി.ബി.വി. ജംഷീദ, നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീർ, പി.എൻ. റാബിയ, സി.ബി.വി. ജംഷീദ. സഹോദരങ്ങൾ: കെ. വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ നടന്നു. പള്ളി വളപ്പിലെ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരന് നാലകത്തിന്റെയും ഖബറിടത്തിനരികെയാണ് ഇമ്പിച്ചമ്മദ് ഹാജിയെ അടക്കിയത്. ഖാസിയോടുള്ള ആദരസൂചകമായി വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിച്ചു.