കോഴിക്കോട് : ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 60 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,821 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 99 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 450 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായുള്ളത്.