കോഴിക്കോട് : വടകരയില്‍ കരയ്ക്കടിഞ്ഞ ഡോള്‍ഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ മല്‍സ്യതൊഴിലാളി വീണു മരിച്ചു. പുറങ്കര എരഞ്ഞിക്കവളപ്പില്‍ മനാഫ് ആണ് മരിച്ചത്. 46 വയസായിരുന്നു. ഡോള്‍ഫിനെ തള്ളി നീക്കുന്നതിനിടെ കാല് വഴുതി കടല്‍ഭിത്തിയില്‍ നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഇന്ന്.