കോഴിക്കോട് : കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍മ്മരേഖ വിശദീകരണ പരിപാടിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്നത്. കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത് ലംഘിച്ച് യോഗം നടന്നത്.