കോഴിക്കോട്: നടക്കാവ് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ് ഐ വിനോദ് കുമാറിനെതിരെ കേസെടുത്തു. എസ്ഐ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചു എന്നാണ് കേസ്. പരിക്കേറ്റ അത്തോളി സ്വദേശിനി ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെ ആയിരുന്നു സംഭവം. പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ദിശയില്‍ വന്ന കാറില്‍ ഉളളവര്‍ പോലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ എസ്ഐ വിനോദും ഒപ്പമുണ്ടായിരുന്ന യുവാവും യുവതിയെയും കുടുംബത്തെയും മര്‍ദിച്ചു എന്നാണ് പരാതി.