തിരുവനന്തപുരം: ഹൈബി ഈഡനെതിരെ കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം. ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശനം ഉന്നയിച്ചു. വിഷയത്തില്‍ പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. അതേസമയം ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും.