തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന് സസ്പെൻഷൻ. കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം നടത്തിയതിനാണ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. എം.എം. മണി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു സുരേഷ് കുമാർ.
അതേസമയം, സസ്പെൻഷനെ സംഘടനാപരമായി നേരിടുമെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. സംഘടനാപരമായ ഉത്തരവാദിത്തം നിർവഹിച്ചതിന്റെ പേരിലാണ് സസ്പെൻഷൻ. അല്ലാതെ ഓഫിസ് പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായതിനല്ല. ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംഘടനകളുമായി ആലോചിച്ച് തുടർപ്രക്ഷോഭം നടത്തുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.