കാസര്‍കോട് : കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. നീലേശ്വരം കണിച്ചിറയില്‍ റുമാന്‍ (12) ലെഹഖ്(11) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ട്‌പേരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.