കണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു. കല്യാശേരി പോളിടെക്നിക് വിദ്യാര്‍ഥി ആകാശാണ് മരിച്ചത്. പാപ്പിനിശേരിയില്‍ വച്ചാണ് അപകടം. രാവിലെ കോളജിലേക്ക് പോകവെ സ്‌കൂട്ടര്‍ തെറ്റി മറിയുകയായിരുന്നു. റോഡില്‍ വീണ ആകാശിന്റെ ശരീരത്തിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍.