• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീവനക്കാർ സമരത്തിൽ , കെഎസ്ആർടിസിക്ക് വരുമാന നഷ്ടം 6 കോടി ; ഹാജരായത് 13.46%

by Web Desk 04 - News Kerala 24
March 29, 2022 : 3:59 pm
0
A A
0
ജീവനക്കാർ സമരത്തിൽ , കെഎസ്ആർടിസിക്ക് വരുമാന നഷ്ടം 6 കോടി ; ഹാജരായത് 13.46%

തിരുവനന്തപുരം : രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി. കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കല‌ക്‌ഷൻ 5– 6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് 3 കോടി. ഇതിനെ അടിസ്ഥാനമാക്കിയാൽ, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതർ പറയുന്നു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതിൽ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവീസ് മുടങ്ങി. സർവീസുകൾ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. പണിമുടക്കിനോട് എതിർപ്പുള്ള യൂണിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. സമരത്തിനു സർക്കാർ അനുകൂലമായതിനാല്‍ കോർപറേഷൻ അധികൃതരും സർവീസ് നടത്താൻ നടപടികൾ സ്വീകരിച്ചില്ല.

18,145 സ്ഥിരജീവനക്കാരും 612 താൽക്കാലിക ജീവനക്കാരുമാണ് കെഎസ്ആർടിസിക്കുള്ളത്. ഇന്നലെ 2,391 സ്ഥിരജീവനക്കാരും 134 താൽക്കാലിക ജീവനക്കാരും ജോലിക്കെത്തി. ആകെ ജീവനക്കാരുടെ 13.46%. 428 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകി. ആകെയുള്ള 3,966 ഷെഡ്യൂളിൽ 52 ഷെഡ്യൂളുകൾ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. ആകെ ഷെഡ്യൂളിന്റെ 1.31%. കോവിഡ് പടർന്നതോടെ കൂടുതൽ പ്രതിസന്ധിയിലായ സ്ഥാപനം സർക്കാരിന്റെ ധനസഹായത്താലാണ് പിടിച്ചുനിൽക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പാ ഇനത്തിൽ 3,472 കോടിരൂപയും, സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച വായ്പാ ഇനത്തിൽ 8,328 കോടിരൂപയും സ്ഥാപനത്തിന്റെ ബാധ്യതയാണ്.

ഇതിൽനിന്നും 2013–14 വരെയുള്ള കാലയളവിലെ 1,090 കോടിരൂപ സർക്കാരിന്റെ കെഎസ്ആർടിസിയിലെ മൂലധന നിക്ഷേപമാക്കി മാറ്റുന്നതിനു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കൺസോർഷ്യം വായ്പയുടെ തിരിച്ചടവിനായി 360 കോടിരൂപയും കെടിഡിഎഫ്സി ലോൺ തിരിച്ചടവിനായി 46 കോടിരൂപയും സർക്കാർ വായ്പയായി അനുവദിച്ചു. ഓഡിറ്റ് പൂർത്തിയായ 2015–16 സാമ്പത്തിക വർഷംവരെ കെഎസ്ആർടിസിയുടെ കടബാധ്യത 6,048 കോടിരൂപയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ രാത്രിയില്‍ ഉറക്കെ കരയുന്നത് ശല്യം ’ ; പാലക്കാട്ട് ശിശുപരിചരണ കേന്ദ്രത്തിൽ കുട്ടികൾക്ക് മർദനം

Next Post

തമിഴ്‌നാട്ടിൽ 3500 കോടിയുടെ നിക്ഷേപവുമായി ലുലു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തമിഴ്‌നാട്ടിൽ 3500 കോടിയുടെ നിക്ഷേപവുമായി ലുലു

തമിഴ്‌നാട്ടിൽ 3500 കോടിയുടെ നിക്ഷേപവുമായി ലുലു

തൃശൂരിൽ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സമരമില്ല ; ഷട്ടറിട്ട് ജീവനക്കാരുടെ ജോലി

തൃശൂരിൽ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സമരമില്ല ; ഷട്ടറിട്ട് ജീവനക്കാരുടെ ജോലി

മുക്താർ അൻസാരി ആംബുലൻസ് കേസ് : ബിജെപി നേതാവും സഹോദരനും അറസ്റ്റിൽ

മുക്താർ അൻസാരി ആംബുലൻസ് കേസ് : ബിജെപി നേതാവും സഹോദരനും അറസ്റ്റിൽ

‘രത്നേഷ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു, കുടിച്ചു ;  യുവതിയെ കൊല്ലാനുറച്ച് സ്വയം തീകൊളുത്തി’

‘രത്നേഷ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു, കുടിച്ചു ; യുവതിയെ കൊല്ലാനുറച്ച് സ്വയം തീകൊളുത്തി’

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In