തിരുവനന്തപുരം : ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഡിസംബര്‍ 31 നകം ശമ്പളക്കരാര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അംഗീകരിക്കാത്തതതും തള്ളിക്കളഞ്ഞതുമായ കാര്യങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തി. കരട് തയാറാക്കിയത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതിന് വ്യത്യസ്തമായി ഉഭയകക്ഷി ചര്‍ച്ചയുടെ മര്യാദ കാണിച്ചില്ല. കരടിലുള്ളത് തൊഴിലാളി വിരുദ്ധ നയങ്ങള്‍. പ്രശ്‌നം ന്യായമായി പരിഹരിക്കണം എന്ന സര്‍ക്കാര്‍ തീരുമാനം മാനേജ്മന്റ് അനുവദിക്കുന്നില്ല.
ശമ്പള വിതരണം വൈകുന്നത് ഇനി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. മാനേജ്മന്റ് പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാകുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.