തിരുവനന്തപുരം : സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ 2 ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം, നോണ്‍ എസി ബസുകള്‍ 3 ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും. വൃത്തിഹീനമായി ഏതെങ്കിലും ബസ് സര്‍വീസ് നടത്തുന്നതായി ശ്ര?ദ്ധയില്‍പ്പെട്ടാല്‍ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിക്കും. പകരം കുടുംബശ്രീ പോലെ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുമെന്നും സിഎംഡിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ബസുകള്‍ക്കും റിവേഴ്സ് ലൈറ്റും ഇന്‍ഡിക്കേറ്ററും ഡ്രൈവര്‍മാര്‍ക്ക് നീക്കാവുന്ന സീറ്റും, ബോട്ടില്‍ ഹോള്‍ഡറും, എയര്‍വെന്റും ഘടിപ്പിക്കാനും നിര്‍ദേശം നല്കി. പരാതിയുണ്ടെങ്കില്‍ ബസിന്റെ നമ്പര്‍ സഹിതം ഫോട്ടോയെടുത്ത് 9400058900 എന്ന വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം.