തിരുവനന്തപുരം : കെ എസ് ആർ ടി സിയിൽ (ksrtc)ശമ്പള പ്രതിസന്ധി (salary issue)ഇത്തവണയും സങ്കീർണമാകുന്നു.നാളെ ശമ്പളം വിതരണം ചെയ്യുമെന്നാണ് തൊഴിലാളി യുണിയനുകൾക്ക് മന്ത്രി ഉറപ്പ് നൽകിയിട്ടുള്ളത്. സർക്കാർ കൊടുത്ത 30 കോടി രൂപ ഇന്ന് കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്തും. എന്നാൽ 52 കോടി രൂപ കൂടി ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാനാകൂ. ഇത് കെ ടി ഡി എഫ് സിയിൽ നിന്നും എസ് ബി ആയിൽ നിന്നും വായ്പ ആയി എടുക്കാനാണ് ശ്രമം.
KSRTCയുടെ ഒരു മാസത്തെ വരവും ചെലവും ഒന്ന് നോക്കാം.
ബസുകളിൽ നിന്നുള്ള വരുമാനം -151 കോടി
ടിക്കറ്റ് ഇതര വരുമാനം- 7 കോടി
ആകെ വരുമാനം -158 കോടി
ഇനി ചെലവ് നോക്കാം
ശമ്പളവും ആനുകൂല്യങ്ങളും -98 കോടി
പെൻഷൻ – 69 കോടി
ഡീസൽ ചെലവ് -89 കോടി
തിരിച്ചടവ് – 91 കോടി
സ്പെയർ പാർട്സ് -7 കോടി
പ്രോവിഡന്റ് ഫണ്ട് – 3 കോടി
ഇൻഷൂറൻസ് -10 കോട
മറ്റു ചെലവുകൾ -8 കോടി
ആകെ ചെലവ് -375 കോടി
പ്രതിമാസ നഷ്ടം – 217 കോടി