തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റംചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.ജി.പി അനിൽ കാന്തിന് കത്ത് നൽകി. ബജറ്റിലെ നികുതി വർധനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ കൊച്ചി കളമശ്ശേരിയിൽ മുഖ്യമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെ.എസ്.യു വനിത നേതാവ് മിവ ജോളിയെ അപമാനിച്ചുവെന്നാണ് പരാതി.
സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പുരുഷ പൊലീസുകാർ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തത്രെ.
വനിതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ച പൊലീസുകാർക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.