കോഴിക്കോട് : ശശി തരൂർ എം.പി ഇസ്രയേലിന്റെ രഹസ്യ കാമുകൻ ആണെന്ന് കെ.ടി ജലീൽ എം.എല്‍.എ. കോഴിക്കോട്ടെ മുസ്ലീം ലീഗ് പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കെ.ടി ജലീലിന്റെ പ്രതികരണം. ഐക്യരാഷ്ട്ര സംഘടനപോലും ഹമാസിനെ ഭീകര സംഘടനയായി കാണുന്നില്ല. എന്നിട്ടും ഹമാസിനെ ഭീകരവാദികളായി കാണുന്ന തരൂരിനെ ക്ഷണിച്ചതു വഴി മുസ്ലിംലീഗ് വടികൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നും കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. തട്ടം വിവാദത്തില്‍ സിപിഎം നിലപാട് തിരിച്ചറിഞ്ഞാണ് താന്‍ ആദ്യമേ പ്രതികരിച്ചതെന്നും വിശ്വാസികളായ മുസ്ലിങ്ങളും സിപിഎമ്മും തമ്മിലുളള ബന്ധം ശക്തമാക്കാന്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടപണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.
മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന് ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ ‘ഇസ്രയേല്‍ മാല’ പാടിയതെന്നും ജലീല്‍ വിമര്‍ശിച്ചിരുന്നു.